Get Updates
Get notified of breaking news, exclusive insights, and must-see stories!

പകര്‍ച്ചപ്പനി: മരിച്ചവരിലേറെയും കരള്‍രോഗബാധിതര്‍

Adoor Prakash
തിരുവനന്തപുരം: പകര്‍ച്ചപ്പനിയില്‍ മരിച്ചവരില്‍ ഏറെയും മദ്യപാനം മൂലം കരള്‍ രോഗങ്ങള്‍ക്കടിപ്പെട്ടവരാണെന്ന് കേന്ദ്രസംഘം കണ്ടെത്തിയതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. എലിപ്പനിയും പകര്‍ച്ചപ്പനിയും ബാധിച്ചവരുടെ കേസ് ഷീറ്റുകള്‍ സോഷ്യല്‍ ഓഡിറ്റിംങ്ങിന് വിധേയമാക്കണമെന്ന് കേന്ദ്രസംഘം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
അതേസമയം പകര്‍ച്ച പനി നിയന്ത്രിയ്ക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പകര്‍ച്ചപ്പനിയ്ക്ക് ഡോക്ടര്‍മാര്‍ പുറമേയ്ക്ക് കുറിപ്പ് കൊടുത്ത് മരുന്ന് വാങ്ങിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ തുക സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സിപിഎം നേതാവ് തോമസ് ഐസക്കിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.

പകര്‍ച്ചപ്പനിയുടെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ കുറേയൊക്കെ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+