കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമന്‍സ് കോഡ് കരട് ബില്ലിനെതിരെ കേന്ദ്രം

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് കുട്ടികളില്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ്.

രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശുപാര്‍ശയെ കേന്ദ്രം പിന്തുണയ്ക്കില്ലെന്നും ഇത് നടപ്പാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിനുളള വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് വിമന്‍സ് കോഡ് കരട് ബില്ലിലെ ശുപാര്‍ശകള്‍. രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് 10,000 രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായ പത്തംഗ സമിതിയാണ് കരട് ബില്‍ തയാറാക്കിയത്.

English summary
Health Minister Ghulam Nabi Azad on Tuesday termed the suggestion to deny privileges to those families in Kerala who do not follow the two-child norm as “ridiculous”, saying the states cannot provide benefits on the basis of the number of children that a family has.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X