പാമോലിന്‍ കേസ് : തുടരന്വേഷണത്തിന് സ്റ്റേ

വിധി സ്വാഗതാര്‍ഹമാണെന്ന് ജിജി തോംസണ്‍ അഭിപ്രായപ്പെട്ടു. പാമോലിന്‍ പ്രശ്‌നത്തില്‍ പെട്ടുഴലുന്ന ഭരണപക്ഷത്തിന് കോടതി വിധി ആശ്വാസമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സെപ്തംബര്‍ 22നാണ് പാമോലിന്‍ കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സപ്ലൈ കോ മുന്‍ എംഡി ജിജി തോംസണ്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയത്. കേസ് നീണ്ടുപോകുന്നത് കാരണം അര്‍ഹമായ ഔദ്യോഗിക ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നും സ്ഥാനക്കയറ്റങ്ങള്‍ ലഭിക്കുന്നില്ലെന്നും തോംസണ്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications