കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2കുട്ടി നിയമം ധാര്‍മികതയ്ക്ക് എതിര്: കെസിബിസി

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: കുട്ടികള്‍ എത്ര വേണമെന്നു തീരുമാനിക്കാനുള്ള അധികാരം പൂര്‍ണമായും മാതാപിതാക്കള്‍ക്കാണെന്ന് കെസിബിസി. ഭരണാധികാരികള്‍ക്കോ, രാഷ്ട്രത്തിനോ ഈ അധികാരത്തില്‍ കൈകടത്താനാവില്ലെന്നും കെസിബിസി വ്യക്തമാക്കി.

മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ പിഴ നല്‍കണമെന്ന നിയമ പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശ മനുഷ്യാവകാശ ലംഘനവും ഈശ്വര വിശ്വാസത്തിനും ധാര്‍മികതയ്ക്കും എതിരുമാണ്.

വിവാഹ മോചനങ്ങള്‍ സുഗമമാക്കാന്‍ കുടുംബ കോടതികള്‍ക്കു പുറത്തു സംവിധാനം വേണമെന്ന നിര്‍ദേശം ഭാരതത്തിന്റെ സംസ്‌കാരത്തിനെതിരാണ്. കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണു രാഷ്ട്രത്തിന്റെ നന്‍മ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

വിമന്‍സ് കോഡ് ബില്‍ മനുഷ്യത്വത്തോടും സ്വകാര്യതയോടുമുള്ള വെല്ലുവിളിയാണെന്നു കെസിബിസി അല്‍മായ കമ്മിഷന്‍ കുറ്റപ്പെടുത്തി. ബില്‍ തള്ളിക്കളയുകയും നിയമ പരിഷ്‌കരണ സമിതി പിരിച്ചു വിടുകയും ചെയ്യണമെന്ന് അല്‍മായ കമ്മിഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ജോസ് വിതയത്തില്‍ ആവശ്യപ്പെട്ടു.

കൃഷ്ണയ്യര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 1000 കത്ത് അയയ്ക്കുമെന്നു സിഎല്‍സി എറണാകുളം അങ്കമാലി അതിരൂപതാ കൌണ്‍സില്‍ അറിയിച്ചു. വനിതാ കോഡ് ബില്ലിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നു സിറോ മലബാര്‍ സഭ അല്‍മായ കമ്മിഷന്‍ അറിയിച്ചു.

കുട്ടികളുടെ എണ്ണം രണ്ടില്‍ കൂടാന്‍ പാടില്ലെന്നും അങ്ങിനെ ഉണ്ടാകുന്ന ദമ്പതികള്‍ക്ക് ശിക്ഷ വിധിക്കണമെന്നും പറയുന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ ശുപാര്‍ശകള്‍ അപഹാസ്യവും ദമ്പതികളുടെ വ്യക്തിസ്വാതന്ത്യ്രത്തിലുള്ള കടന്നാക്രമണവും സനാതന മൂല്യങ്ങളോടുള്ള അവഹേളനവുമാണെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത് പറഞ്ഞു.

ജനന നിയന്ത്രണം നടപ്പാക്കുന്നതു കൊണ്ട് ആരോഗ്യവും സന്തുഷ്ടിയും നിറഞ്ഞ കുടുംബ ജീവിതം ഉണ്ടാകുമെന്ന് കരുതുന്നത് മൌഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
The Kerala Children’s Code Bill mooted by a panel on women and children with provision to penalise those having more than two children has evoked strong protests from the minority communities, which constitute nearly 44 per cent of State’s 31.8-million population.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X