കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിപ്പെടുത്തിയെന്ന് പരാതി; റൗഫിനെതിരെ കേസ്

  • By Super
Google Oneindia Malayalam News

Rauf
കോഴിക്കോട്: മഹാരാഷ്ട്രയിലെ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റൗഫ് വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.

കോഴിക്കോട് വെളളയില്‍ പൊലീസാണ് റൗഫിനെതിരെ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഭൂമി തട്ടാന്‍ ചമച്ച വ്യാജരേഖകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന് റൗഫ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കെപിസി ആക്ട് 118, ഐപിസി ആക്ട് 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് റൗഫിനെതിരെ കേസെടുത്തത്.

പാലാ സ്വദേശി തോമസ് മാത്യുവാണ് റഊഫിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് തഹസില്‍ദാരുടെ പേരില്‍ താന്‍ നിര്‍മിച്ച വ്യാജ രേഖകള്‍ മടക്കി നല്‍കിയില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന് റൗഫ് പലവട്ടം ഭീഷണി മുഴക്കിയെന്ന് ഇയാള്‍ പറയുന്നു.

ഗോവയില്‍ ഭൂമി വാങ്ങുന്നതിന് റഊഫിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളാണ് പരാതിക്കാരനായ തോമസ് മാത്യു. ഗോവയ്ക്കടുത്ത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള ഭൂമി സ്വന്തമാക്കാനാണ് തഹസില്‍ദാരുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചിരുന്നത്.

മഹാരാഷ്ട്ര പൊലീസ് റൗഫിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ തഹസില്‍ദാരുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ച വ്യാജ സീല്‍ കണ്ടെത്തിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 13 ന് റൗഫ് മാനേജരുടെ ഫോണില്‍ നിന്ന് പല വട്ടം വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

English summary
Police registered a case against KA Rauf over land deal in Maharashtra. A person filed a petition that Rauf threatened him for the fake documents which were made for the land deal,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X