കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 കുട്ടി നിയമം ഹിഡന്‍ അജണ്ട: സുരേഷ് ഗോപി

  • By Super
Google Oneindia Malayalam News

Suresh Gopi
തിരുവനന്തപുരം: കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശവം രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കാനുള്ള നിര്‍ദ്ദേശവും ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്ന് നടന്‍ സുരേഷ് ഗോപി.

കുട്ടികളുടെ എണ്ണം രണ്ടായിനിലനിര്‍ത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാറിന് മുന്നില്‍ വന്നതിനെക്കുറിച്ച് ചാനലിനോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഹിഡന്‍ അജണ്ടയുടെ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. ഇത് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ധൈര്യമുണ്ടോ എന്നാണറിയേണ്ടത്. ഇത് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കും ബാധകമാക്കിയാല്‍ അതിന്റെ പരിധിയില്‍ വരുന്നവര്‍ സ്ഥാനമാനങ്ങള്‍ രാജി വയ്ക്കുമോ- താരം ചോദിക്കുന്നു.

കുട്ടികള്‍ എത്ര വേണമെന്ന് തിരുമാനിക്കാനുള്ള സ്വാതന്ത്ര്യം രക്ഷാകര്‍ത്താക്കള്‍ക്ക് വിടുക. ചില അപ്രിയ സത്യങ്ങളുണ്ട്. അത് വിളിച്ച് പറയാന്‍ നമ്മള്‍ മടി കാണിക്കുകയാണ് എന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ സമ്പത്താണ്. അവരെ നന്നായി വളര്‍ത്താനും അവര്‍ക്ക് നല്ല വിദ്യാഭാസം നല്‍കാനും രക്ഷിതാക്കള്‍ക്ക് കഴിയണം. ഇക്കാര്യത്തില്‍ കഷ്ടതയനുഭവിക്കുന്ന രക്ഷാകര്‍ത്താക്കളെ സാഹായിക്കാന്‍ സമുദായങ്ങളും സര്‍ക്കാരും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് വേണ്ടത്. ജന്മത്തെ ഗര്‍ഭത്തില്‍ തന്നെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഏത് നിയമവും എതിര്‍ക്കപ്പെടേണ്ടതാണ്. അതിന് മലയാളി സമൂഹം മുന്നോട്ടു വരണമെന്നും നാലു മക്കളുടെ പിതാവായ സുരേഷ് ഗോപി പറഞ്ഞു.

English summary
Actor Suresh Gopi father of four kids said that some hidden agenda is there behind the 2 child norm. And he also said that political leaders should clarify their stand in this matter,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X