ഒടുവില്‍ പിസി ജോര്‍ജ്ജിന് മുന്നണി മൂക്കുകയറിട്ടു

കേന്ദ്രമന്ത്രി എ.കെ.ആന്റണിക്കെതിരെ ജോര്‍ജ് ഉന്നയിച്ച ആക്ഷേപമാണ് കൂടുതല്‍ വിമര്‍ശങ്ങള്‍ക്ക് ഇടവരുത്തിയത്. ആന്റണിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കു പി.സി. ജോര്‍ജ് വിശദീകരണം നല്‍കണമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് യോഗം അവസാനിച്ചശേഷം പി.സി.ജോര്‍ജ് എ.കെ. ആന്റണിക്കെതിരെ താന്‍ ആക്ഷേപം ഒന്നും ഉന്നയിച്ചില്ലെന്നും അത്തരത്തിലുള്ള പ്രചാരണം ഖേദകരമാണെന്നും വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു.
യോഗത്തില്‍ ജോര്‍ജിനെ കടുത്ത ഭാഷയിലാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ ബഹുമാന്യനായ ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിനു ശക്തമായ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തില്‍ ഇടപെടാറില്ലാത്ത അദ്ദേഹത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയത് എന്തിനാണെന്നു ജോര്‍ജ് വ്യക്തമാക്കണമെന്നു രമേശ് ആവശ്യപ്പെട്ടു. താന്‍ ആന്റണിയെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ബഹുമാനിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ രമേശ് തയാറായില്ല.
പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് ജോര്‍ജ് ഉന്നയിച്ച വിഷയം വിവാദമായെങ്കിലും തങ്ങളാരും ജോര്‍ജിനെ തള്ളിപ്പറഞ്ഞില്ല. എന്നാല്‍ അതാണു പ്രധാനം എന്ന മട്ടില്‍ ജോര്‍ജ് ജില്ല തോറും നടന്നു പറഞ്ഞത് ശരിയായില്ല. അതു സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ തിളക്കംപോലും ഇല്ലാതാക്കി. ഘടകകക്ഷികള്‍ സ്വന്തം താല്‍പര്യമനുസരിച്ചു പോകുന്നത് മുന്നണി ബന്ധങ്ങളെ ബാധിക്കും- രമേശ് വ്യക്തമാക്കി.
മുന്നണിയിലെ നേതാക്കള്‍ തമ്മില്‍ വിവാദങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചനും നിര്‍ദേശിച്ചു.












Click it and Unblock the Notifications