കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം: അട്ടിമറിശ്രമം ബോധ്യപ്പെട്ടുവെന്ന് വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്ന ഹൈക്കോടതി വിധി സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തലാണെന്നും വിഎസ് ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേസില്‍ അന്വേഷണ പുരോഗതിയില്ലെന്നും ഇതേ നിലയില്‍ മുന്നോട്ടുപോയാല്‍ അന്വേഷണം അട്ടിമറിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വി.എസ് ഹര്‍ജി നല്‍കിയത്.

എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും അന്വേഷണം കാര്യക്ഷമമാണെന്ന് കോടതി വിലയിരുത്തി. കഴിഞ്ഞ സര്‍ക്കാര്‍ നാല്‍പതോളം സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും നാല്‍പതോളം സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

English summary
Opposition leader VS Achuthanandan on Tuesday lauded the High Court ruling in connection with the sensational ice-cream parlour sex scandal case in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X