അപകടത്തില്‍ 26 കുട്ടികള്‍ മരിച്ചു
ഇസ്‌ലാമാബാദ്: കിഴക്കന്‍ പാകിസ്താനിലുണ്ടായ റോഡപകടത്തില്‍ 26 കുട്ടികള്‍ മരിച്ചു. 78 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇസ്‌ലാമാബാദില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയുള്ള കലാര്‍ കഹാര്‍ നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. പിക്‌നിക്കിനു പോയ ഫൈസലാബാദ് മില്ലറ്റ് ഗ്രാമര്‍ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.
കുട്ടികളെ കുത്തിനിറച്ചിരുന്ന ബസ്സ് വളയ്ക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.
നൂറിലേറെ കുട്ടികളാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ചക്‌വാളിലുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരില്‍ 26 പേരുടെ നില ഗുരുതരമാണെന്ന് പോലിസ് ഓഫിസര്‍ മാലിക് എഹ്‌സാന്‍ അറിയിച്ചു.












Click it and Unblock the Notifications