ഇസ്ലാമാബാദ്: അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിയ്ക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സുപ്രീം കോടതിയുടെ സൈറ്റില്‍ നുഴഞ്ഞു കയറിയ ആള്‍ സോംബി എന്ന പേരില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അശ്ലീല സൈറ്റുകള്‍ നിരോധിയ്ക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
സുരക്ഷാ സംവിധാനങ്ങളെ കളിയാക്കിയ ഹാക്കര്‍ അവ നിയന്ത്രിയ്ക്കുന്നത് തെറ്റായവരും കഴിവുകെട്ടവരുമാണെന്ന് ആക്ഷേപിയ്ക്കുന്നുണ്ട്. പാകിസ്താനിയാണെന്ന് കരുതപ്പെടുന്ന ഹാക്കര്‍ ചീഫ് ജസ്റ്റിസിന് തന്റെ സന്ദേശം കൈമാറാനാണ് ഹാക്ക് ചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാവപ്പെട്ടവരേയും വിശക്കുന്നവരേയും സഹായിക്കണമെന്നും ഹാക്കര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അശ്ലീല സൈറ്റുകള്‍ നിരോധിയ്ക്കാന്‍ സുവോ മോട്ടോ പുറപ്പെടുവിയ്ക്കണമെന്നും ഹാക്കര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
The website of Pakistan's Supreme Court was today defaced by a hacker who asked the Chief Justice to ban all pornographic websites and do more to help the poor.