വന്‍ നിധിശേഖരവുമായി മുങ്ങിയ കപ്പല്‍ കണ്ടെത്തി

മോശം കാലാവസ്ഥയും ഇന്ധനത്തിന്റെ കുറവുമൂലം ഗാല്‍വെ തുറമുഖത്തുകൂടി വഴി മാറി സഞ്ചരിക്കാനുള്ള ശ്രമത്തിനിടെ ജര്‍മന്‍ യു ബോട്ടുകളുടെ ആക്രമണത്തിലാണ് ഗയര്‍സോപ്പ മുങ്ങിയത്. കപ്പലിലുള്ള. 240 ടണ്‍ വെള്ളി, ഇരുമ്പ്, തേയില എന്നിവയാണു കപ്പലില്‍ ഉണ്ടായിരുന്നത്. വെള്ളി ശേഖരത്തിന് 15 കോടി പൗണ്ട് വിലമതിക്കും ബ്രിട്ടീഷ് സര്‍ക്കാരുമായി സഹകരിച്ചാണു കമ്പനി പര്യവേക്ഷണം നടത്തിയത്.
അമേരിക്കന്‍ പര്യവേക്ഷണ കമ്പനിയായ ഒഡീസി മറൈനാണ് ഐറിഷ് തീരത്തിനു 300 മൈല്‍ അടുത്തായി കടലിനടിയിലുള്ള കപ്പല്‍ കണ്ടെത്തിയത്. 4,700 മീറ്റര്‍ ആഴത്തിലാണു കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ ഉടമസ്ഥയിലായിരുന്നു 412 അടി നീളമുള്ള കപ്പല്‍. 1941 ഫെബ്രുവരി 17നു തെക്കുപടിഞ്ഞാറന്‍ ഐറിഷ് തുറമുഖത്തു നിന്നു 300 മൈല്‍ അകലെയാണു കപ്പല്‍ തകര്‍ന്നത്. 85 പേര്‍ അപകടത്തില്‍ മരിച്ചു.
കടലില്‍നിന്നു കണ്‌ടെത്തിയിട്ടുള്ളതില്‍ ഏറ്റവും അമൂല്യമായ ശേഖരമാണിത്. അടുത്ത വര്‍ഷം പകുതിയോടെ കപ്പലിലെ വെള്ളി ശേഖരം വീണ്‌ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് ഒഡീസി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications