കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഐഐടിയില്‍ ഭക്ഷ്യവിഷബാധ

  • By Nisha Bose
Google Oneindia Malayalam News

IIT
മുംബൈ: മുംബൈ ഐഐടിയിലെ അറുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഐഐടിയിലെ മൂന്നു ഹോസ്റ്റലുകള്‍ക്കും കൂടി പൊതുവായുള്ള മെസ്സില്‍ നിന്ന് ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് പനി, തലവേദന, ശര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടത്.

ഭക്ഷ്യവിഷബാധയുണ്ടായതായി ഐഐടി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂവെന്ന് ഇവര്‍ പറഞ്ഞു.

പതിവില്‍ നിന്ന് വിപരീതമായി ചൈനീസ് ഫുഡ് ആണ് ഞായറാഴ്ച നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഫ്രൈഡ് റൈസും ന്യൂഡില്‍സും ഗോപി മഞ്ചൂരിയും അടങ്ങിയ ഭക്ഷണത്തിനൊപ്പം ഇറച്ചിയും ഉണ്ടായിരുന്നു. ഇതു കഴിച്ച ഐഐടി-ബിയിലെ 12,13,14 ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഐഐടി അധികൃതര്‍ അറിയിച്ചു.

English summary
Around 500 to 600 students at IIT-Powai reported sick with fever, vomiting, headache and body ache over Monday and Tuesday. While IIT authorities confirmed food poisoning , they said the cause was still to be ascertained.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X