സൈക്കിള്‍ പദ്ധതി അനിശ്ചിതത്വത്തില്‍

സംസ്ഥാനത്തെ എട്ടാം ക്ലാസില്‍ പഠിക്കുന്ന എല്ലാ പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കും സൈക്കിള്‍ നല്‍കുമെന്നാണ് മന്ത്രി എപി അനില്‍കുമാര്‍ അറിയിച്ചിരുന്നത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പാക്കുകയെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
ഇതുപ്രകാരം സംസ്ഥാനത്തെ 55,000 പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചിരുന്നു. സൈക്കിള്‍ വാങ്ങാനായി ഓരോ വിദ്യാര്‍ഥിയ്ക്കും 3,000 രൂപ വീതം അനുവദിയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ സെക്കിള്‍ വാങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിരീക്ഷണ സമിതിയെ നിയമിക്കുമെന്നും അറിയിച്ചിരുന്നു.












Click it and Unblock the Notifications