മരിച്ചവരെ സര്‍ക്കാര്‍ ആക്ഷേപിക്കുന്നു: പിണറായി

മരിച്ചുവീഴുന്നവരെ മുഴുവന്‍ മദ്യപാനികളാക്കുന്ന നിലയിലേക്ക് യു.ഡി.എഫ് സര്‍ക്കാര്‍ തരംതാഴ്ന്ന്നു. രോഗം ബാധിച്ചവരെപോലും അധിക്ഷേപിക്കുന്ന തരത്തില്‍ തൊലിക്കട്ടി കാണിക്കുന്ന സര്‍ക്കാറിനെതിരെ പ്രതിഷേധപ്രക്ഷോഭങ്ങള്‍ ഇനിയും ഉയര്‍ന്നു വരും.റോഡിനുവേണ്ടിയും പനിതടയാന്‍ മാര്‍ഗ്ഗം സ്വീകരിക്കണെന്നും ആവശ്യപ്പെട്ട് പ്രകടനം നടത്തിയവരെയെല്ലാം സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.
പിഡബ്ല്യുഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി കോഴിക്കോട് സബ്ജയിലില്‍ കഴിയുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications