കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൊച്ചിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ കപില്‍ ദേവ്
തിരുവനന്തപുരം: കേരളത്തില്‍ ആശുപത്രി പണിയാന്‍ ടീം ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്. ഇക്കാര്യത്തില്‍ കപില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെക്കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. കൊച്ചിയില്‍ ആശുപത്രി സ്ഥാപിക്കാനാണ് കപിലിന്റെ പദ്ധതി.
കപിലിനൊപ്പം ഈ സംരംഭത്തില്‍ പ്രവാസി മലയാളികളും പങ്കാളികളാവുന്നുണ്ട്. കപിലിന്റെ പദ്ധതി വേണ്ട പ്രാധാന്യത്തോടെ കാണുമെന്നും സഹകരണങ്ങള്‍ നല്‍കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പദ്ധതിയ്ക്കായി കപിലും കൂട്ടരും കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആയിരം കട്ടിലുകളുള്ള ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി, 50 കട്ടിലുകളുള്ള ഒരു ആയുര്‍വേദ ആശുപത്രി, കണ്‍വെന്‍ഷന്‍ സെന്റര്‍, മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, മെഡിക്കല്‍, ഡെന്റല്‍, പാരാമെഡിക്കല്‍ കോളെജുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കപിലിന്റെ പദ്ധതിയിലുള്ള മെഡിക്കല്‍ സിറ്റി.