എയര്‍പോര്‍ട്ടില്‍ എലി കഴിച്ച ഭക്ഷണം വില്‍പനക്ക്!!

വിമാനത്താവളത്തില്‍ സ്വകാര്യ ഏജന്‍സി നടത്തുന്ന 'സ്‌നാക് ബാറില്‍' കണ്ണാടിക്കൂട്ടില്‍ വിതരണത്തിന് വെച്ച പലഹാരം എലി ഭക്ഷിക്കുന്ന വീഡിയോ രണ്ട് ദിവസം മുതലാണ് യൂട്യൂബിലും മറ്റുവെബ്‌സൈറ്റുകളിലും പ്രചരിച്ചുതുടങ്ങിയത്. സംസ്ഥാനത്തെ പ്രമുഖ വ്യാപാര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്‌നാക്ക് ബാറിലാണ് എലി കഴിച്ച ഭക്ഷണം വില്‍പനയ്ക്ക് വെച്ചിരിയ്ക്കുന്നത്. 47 സെക്കന്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ സ്ഥാനപത്തിന്റെ പേരും കാണിയ്ക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ എലിപ്പനി മൂലം ഒട്ടേറെ മരണങ്ങളുണ്ടാവുന്ന സമയത്താണ് വിമാനത്താവളത്തിലെ മുന്തിയ ഭക്ഷണശാലയില്‍ എലികളുടെ വിളയാട്ടം നടക്കുന്നത്.












Click it and Unblock the Notifications