സംശയം, ഭാര്യയടക്കം ഒമ്പതുപേരെ കൊന്നു
ബെയ്ജിങ്: ഭാര്യ വഞ്ചിച്ചുവെന്ന് സംശയം തോന്നിയ ഭര്‍ത്താവ് ദേഷ്യം തീര്‍ക്കാന്‍ ഒമ്പതുപേരെ കൊന്നു തള്ളി. വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് സംഭവം. പഴക്കച്ചവടക്കാരനായ കിന്‍ ചാങ്‌ചെങിനെ(32) പോലിസ് പിടികൂടിയിട്ടുണ്ട്.
ഭാര്യ, ഭാര്യ ജോലിചെയ്യുന്ന കാര്‍ വാഷിങിങ് കമ്പനിയുടെ ഉടമ, കിന്നിന്റെ തന്നെ അമ്മാവന്‍, അമ്മായി എന്നിവരെല്ലാം കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ബോട്ടൗ നഗരത്തിലെ സിക്‌സിന്‍ഡ്യന്‍ ടൗണ്‍ഷിപ്പില്‍ നടന്ന കൂട്ടക്കൊലയെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'ഭാര്യയുടെ ചാരിത്രത്തില്‍ സംശയമുണ്ടായിരുന്നു. അഭിപ്രായവ്യത്യാസമുണ്ടായതുകൊണ്ടാണ് ബന്ധുക്കളെ കൊന്നത്' എന്നൊക്കെയാണ് കൊലയാളി മൊഴി നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications