കടലിനടിയില്‍ നിധിതേടി വീണ്ടും ഒഡീസി

എന്നാല്‍ നിധി തേടിയിറങ്ങുന്ന ഒഡീസി കമ്പനി നിധിവേട്ടയ്ക്കിറങ്ങുന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഐറിഷ് നാവല്‍ സര്‍വീസ് വൃത്തങ്ങള്‍ പറയുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഗവേഷണം നടത്തുന്ന കപ്പലുകള്‍ ബന്ധപ്പെട്ട രാജ്യത്തെ ഇക്കാര്യം അറിയിക്കണം. എന്നാല്‍ ഐറിഷ് സമുദ്രാതിര്‍ത്തിയ്്ക്ക് പുറത്താണ് തങ്ങള്‍ തിരച്ചില്‍ നടത്തുന്നതെന്ന് ഒഡീസി കമ്പനി പറഞ്ഞു.
രണ്ടാം മഹാലോകയുദ്ധകാലത്ത് 2 അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ എസ്.എസ്. ഗയര്‍സോപ്പ എന്ന കപ്പലാണ് കഴിഞ്ഞ ദിവസം ഒഡീസി കമ്പനി കണ്ടെത്തിയത്. 1941ല്‍ കൊല്‍ക്കത്തയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള യാത്രയിലാണ് എന്ന ബ്രിട്ടീഷ് കപ്പല്‍ അറ്റ്‌ലാന്റികില്‍ മുങ്ങിയത്. 240 ടണ്‍ വെള്ളി, ഇരുമ്പ്, തേയില എന്നിവയാണു കപ്പലില്‍ ഉണ്ടായിരുന്നത്. വെള്ളി ശേഖരത്തിന് 15 കോടി പൗണ്ട് വിലമതിക്കും ബ്രിട്ടീഷ് സര്‍ക്കാരുമായി സഹകരിച്ചാണു കമ്പനി പര്യവേക്ഷണം നടത്തിയത്.












Click it and Unblock the Notifications