സിയാന്‍: വിമാനത്തില്‍ ഈ ഡച്ച് യാത്രക്കാരന്റെ അടുത്തിരുന്നവര്‍ അയാളുടെ പരുങ്ങിക്കളി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടാവും. ഫ്രഞ്ച് കസ്റ്റംസ് ഓഫീസര്‍മാര്‍ക്കും ഇതേ സംശയം തോന്നി. അതിനാല്‍ അവര്‍ യാത്രക്കാരനെ 'വിശദമായ' പരിശോധനയ്ക്ക് വിധേയനാക്കി. അപ്പോഴാണ് യാത്രക്കാന്‍ അസ്വസ്ഥനാകുന്നതില്‍ കാര്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കും തോന്നിയത്.
തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒരു ഡസണ്‍ ഹമ്മിംങ് ബേഡുകളെ ഒളിപ്പച്ചു വച്ചിരിക്കുകയായിരുന്നു കക്ഷി. എന്തായാലും കള്ളത്തരം അധികൃതര്‍ കയ്യോടെ പിടിച്ചു. പക്ഷികള്‍ പറന്നു പോകാതിരിയ്ക്കാന്‍ പ്രത്യേകതരത്തിലുള്ള തുണി ഉപയോഗിച്ച് കെട്ടിയിട്ടുമുണ്ടായിരുന്നു.
ഫ്രഞ്ച് ഗിനിയയിലെ സിയാനിലായിരുന്നു സംഭവം. ഇതിനു മുമ്പും ഇത്തരമൊരു കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
This Dutch traveller was caught trying to smuggle more than a dozen live hummingbirds in special pouches sewn into the inside of his underwear at Rochambeau airport in Cayenne, French Guiana.