കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്റെ മരണശേഷമുള്ള ചിത്രം പുറത്തുവിടില്ല: യുഎസ്

  • By Lakshmi
Google Oneindia Malayalam News

Laden
വാഷിങ്ടണ്‍: അല്‍ ക്വയ്ദയുടെ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചശേഷമെടുത്ത ഫോട്ടോകളും വീഡിയോകളും പുറത്തുവിടില്ലെന്ന് അമേരിക്ക. ചിത്രങ്ങള്‍ പുറത്തുവിടുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നാണ് യുഎസ് സര്‍ക്കാര്‍ വാദിക്കുന്നത്.

രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ലാദന്റെ മരണശേഷമുള്ള 52 ഫോട്ടോകളും വിഡിയോകളുമാണ് നല്‍കിയിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

അമേരിക്കന്‍ ജനതയ്ക്കും സ്വത്തിനും നേരെ ആക്രമണമുണ്ടാകാന്‍ ഇതു പ്രേരകമാവുമെന്ന് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു. ലാദന്റെ മരണ ശേഷമുള്ള ഫോട്ടോകളും വിഡിയോകളും പരസ്യമാക്കണമെന്നാവശ്യ പ്പെട്ട് വിവര സ്വാതന്ത്ര്യ നിയമപ്രകാരം ജുഡീഷ്യല്‍ വാച്ച് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി തള്ളണമെന്ന് യുഎസ് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

ലാദന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മരണശേഷമുള്ള ഫോട്ടോകള്‍ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ചില ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് യഥാര്‍ത്ഥ ചിത്രങ്ങളല്ലെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.

അമേരിക്ക ചിത്രം പുറത്തുവിടാത്തത് ലാദന്‍ കൊല്ലപ്പെട്ടുവെന്ന് ഉറപ്പില്ലാത്തതിനാലാണെന്ന രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

English summary
Public disclosure of graphic photos and video taken of Osama bin Laden after he was killed in May by U.S. commandos would damage national security and lead to attacks on American property and personnel, the Obama administration contends in a court documents,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X