1700 രൂപയുടെ കംപ്യൂട്ടര്‍ ഒക്ടോബര്‍ അഞ്ചുമുതല്‍

35 ഡോളര്‍(ഏകദേശം 1700 രൂപ) മാത്രം വിലവരുന്ന കംപ്യൂട്ടറുകള്‍ ഒക്ടോബര്‍ മാസം അഞ്ചാം തിയ്യതി മുതല്‍ വിതരണം ചെയ്യുമെന്ന് മനുഷ്യവിഭവശേഷി മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.
വിലകുറവാണെന്നു കരുതി കംപ്യൂട്ടറിനെ കുറച്ചുകാണേണ്ട. ഒരു കംപ്യൂട്ടറില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ഇതിലൂടെ സാധിക്കും. കംപ്യൂട്ടറിന്റെ ഒരു മോഡല്‍ കഴിഞ്ഞ ജൂലൈയില്‍ പുറത്തിറങ്ങിയിരുന്നു.
പരമാവധി ഒമ്പത് ഇഞ്ച് വീതിയുള്ള ടച്ച് സ്‌ക്രീനിനോടൊപ്പം പിഡിഎഫ് റീഡര്‍, വീഡിയോ കോണ്‍ഫറന്‍സിങ്, ഓപണ്‍ ഓഫിസ്, സയന്‍സ് ലാബ്, മീഡിയ പ്ലെയര്‍, റിമോട്ട് മാനേജ്‌മെന്റ്, മള്‍ട്ടിപ്പിള്‍ കണ്ടന്റ് വ്യുവര്‍ സൗകര്യത്തോടുകൂടിയുള്ളതായിരിക്കും ഈ ഉപകരണം.












Click it and Unblock the Notifications