മാറാനൊരുങ്ങി സിപിഎം; പ്രത്യയശാസ്ത്രം പുതുക്കുന്നു

കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ഏതു പാത സ്വീകരിക്കണം എന്നതാണ് സിപിഎമ്മിനു മുന്നിലെ പ്രധാന ചോദ്യം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 1992ല്‍ പ്രത്യയശാസ്ത്രം പരിഷ്കരിച്ചിരുന്നു. ചെന്നൈയില്‍ നടന്ന 14ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര രേഖയാണ് പാര്‍ട്ടി ഇപ്പോള്‍ പിന്തുടരുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നേരിടേണ്ടിവന്ന തോല്‍വിയും വികസരവിരുദ്ധമെന്ന കുറ്റപ്പെടുത്തലുകളുമാണ് സിപിഎമ്മിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
തുടര്‍ച്ചയായി മൂന്നു പതിറ്റാണ്ട് ഭരിച്ചിട്ടും ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തിനും മാതൃകയാവുന്ന തരത്തില്‍ ബംഗാളിന് മാറാന്‍ കഴിഞ്ഞില്ലെന്നത് വലിയ പോരായ്മതന്നെയാണെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ വിലയിരുത്തല്‍.
വ്യവസായ വളര്‍ച്ചയില്‍ ഊന്നിയതും മുതലാളിത്തവുമായി നേരിട്ട് ഏറ്റുമുട്ടാത്തതുമായ ചൈനീസ് ശൈലിയാണ് സിപിഎമ്മിന് മുന്നിലുള്ള ഒരു രീതി. മുതലാളിത്തവുമായി നേരിട്ട് ഏറ്റുമുട്ടിയും ജനകീയ സമരങ്ങള്‍ സംഘടിപ്പിച്ചും പരമ്പരാഗത കമ്മ്യൂണിസ്റ്റ് നയങ്ങളോട് ചേര്‍ന്നു നില്ക്കുന്ന ലാറ്റിന്‍ അമേരിക്കയിലെ സോഷ്യലിസ്റ്റ് പാതയാണ് രണ്ടാമത്തേത്. ഇതിലേതു സ്വീകരിക്കണമെന്നത് സംബന്ധിച്ചാവും പ്രധാന ചര്‍ച്ചകള്‍ നടക്കുക.
-
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
സെലിബ്രിറ്റി തരംഗമുണ്ടാക്കാൻ ബിജെപി, ഒറ്റപ്പാലത്ത് മേജർ രവിക്ക് സാധ്യത, ശോഭനയും ശ്വേതയും കളത്തിലിറങ്ങുമോ? -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ











Click it and Unblock the Notifications