കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാനൊരുങ്ങി സിപിഎം; പ്രത്യയശാസ്ത്രം പുതുക്കുന്നു

  • By Lakshmi
Google Oneindia Malayalam News

CMP Flags
ദില്ലി: കാലത്തിനനുസരിച്ച് പ്രത്യയശാസ്ത്രം പുതുക്കാന്‍ സിപിഎമ്മിന്റെ തീരുമാനം. 2012 ഏപ്രിലില്‍ കോഴിക്കോട്ടു നടക്കുന്ന 20ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട പ്രത്യയശാസ്ത്ര രേഖ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന പോളിറ്റ് ബ്യൂറോ തുടക്കം കുറിക്കും.

കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ഏതു പാത സ്വീകരിക്കണം എന്നതാണ് സിപിഎമ്മിനു മുന്നിലെ പ്രധാന ചോദ്യം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 1992ല്‍ പ്രത്യയശാസ്ത്രം പരിഷ്‌കരിച്ചിരുന്നു. ചെന്നൈയില്‍ നടന്ന 14ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര രേഖയാണ് പാര്‍ട്ടി ഇപ്പോള്‍ പിന്തുടരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നേരിടേണ്ടിവന്ന തോല്‍വിയും വികസരവിരുദ്ധമെന്ന കുറ്റപ്പെടുത്തലുകളുമാണ് സിപിഎമ്മിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

തുടര്‍ച്ചയായി മൂന്നു പതിറ്റാണ്ട് ഭരിച്ചിട്ടും ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തിനും മാതൃകയാവുന്ന തരത്തില്‍ ബംഗാളിന് മാറാന്‍ കഴിഞ്ഞില്ലെന്നത് വലിയ പോരായ്മതന്നെയാണെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ വിലയിരുത്തല്‍.

വ്യവസായ വളര്‍ച്ചയില്‍ ഊന്നിയതും മുതലാളിത്തവുമായി നേരിട്ട് ഏറ്റുമുട്ടാത്തതുമായ ചൈനീസ് ശൈലിയാണ് സിപിഎമ്മിന് മുന്നിലുള്ള ഒരു രീതി. മുതലാളിത്തവുമായി നേരിട്ട് ഏറ്റുമുട്ടിയും ജനകീയ സമരങ്ങള്‍ സംഘടിപ്പിച്ചും പരമ്പരാഗത കമ്മ്യൂണിസ്റ്റ് നയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ലാറ്റിന്‍ അമേരിക്കയിലെ സോഷ്യലിസ്റ്റ് പാതയാണ് രണ്ടാമത്തേത്. ഇതിലേതു സ്വീകരിക്കണമെന്നത് സംബന്ധിച്ചാവും പ്രധാന ചര്‍ച്ചകള്‍ നടക്കുക.

English summary
Twenty years after it updated its ideological approach, the CPM is set to embark on a similar exercise in the coming months. If the breakup of the USSR and the collapse of Communist regimes in Eastern Europe was the reason then, the unprecedented decline in its electoral fortunes is the trigger now,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X