നാസ ഉപഗ്രഹത്തിന്റെ ഒരു ഭാഗം ഇന്ത്യയിലും വീണു?

റോക്കറ്റുകളെയും മറ്റും വായുവില്‍ മുന്നോട്ട് തള്ളാന്‍ സഹായിക്കുന്ന പ്രൊപല്ലറിനോട് സാമ്യമുള്ള വസ്തു ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഏതാണ്ട് 20 കിലോ ഗ്രാം ഭാരമുള്ള ഈ വസ്തു പതിച്ച സ്ഥലത്ത് സാമാന്യം വലിയ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്്.
അജ്ഞാത വസ്തുവിനെ കൃത്യമായി തിരിച്ചറിയാനായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഭൂമിയില്‍ പതിച്ച യുഎആര്‍എസിന്റെ 26 കഷണങ്ങളില്‍ ഒന്നായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഉപഗ്രഹാവശിഷ്ടങ്ങള്‍ ഭൂമിയില്‍ എവിടെയാണ് പതിച്ചതെന്ന് നാസക്ക് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പസഫിക്കില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് കഴിഞ്ഞ ദിവസം നാസ നല്‍കിയ വിവരം.
മേഘാലയയില്‍ കണ്ടെത്തിയ വസ്തു യുആര്‍എഎസിന്റെ ഭാഗം തന്നെയായിരിക്കാമെന്നാണ് കരുതുന്നത്. ഇതിനെ കൃത്യമായി നിരീക്ഷണവിധേയമാക്കുന്നതിലൂടെ വസ്തുവിന്റെ ഉദ്ഭവം തിരിച്ചറിയാനാകുമെന്നാണ് ഐ.എസ്.ആര്‍.ഒ യിലെ മുതിര്‍ന്ന ഗവേഷകനായ ഡോ. എസ്. റാവു വ്യക്തമാക്കി.












Click it and Unblock the Notifications