ഗുവാഹത്തി: പെണ്‍വാണിഭ സംഘത്തിലെ മുഖ്യ പ്രതി സിഐഡി അന്വേഷണത്തില്‍ കുടുങ്ങി.കമ്രപ് ജില്ലക്കാരനായ ഉപ്തല്‍ ദാസ്(40) ആണ് വലയിലായത്. മെയ് മാസം മുതല്‍ പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. ഇയാള്‍ ഒരു വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്നു.
മുന്‍പ് പോലീസ് നടത്തിയ റെയ്ഡില്‍ ഇയാളുടെ പാര്‍ട്ട്‌നെര്‍ ആയ രൂപ ബീഗത്തിനേയും മറ്റ് രണ്ടു പെണ്‍കുട്ടികളേയും അറസ്റ്റ് ചെയ്തിരുന്നു. ബീഗത്തിന്റെ മൊഴിയില്‍ നിന്നാണ് ദാസിന്റെ പങ്കിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അടുത്തിടെ താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കി ദാസ് മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചു. ഇതില്‍ നിന്ന് ഇയാളുടെ വിലാസം മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
CID sleuths have arrested the kingpin of a flesh trade racket at Dokusi village in the Nagarbera area of Kamrup (rural) district. Police were looking for Utpal Das (40) since May this year after nabbing Rupa Begum, Das's partner, from the city's Anil Nagar area.