Get Updates
Get notified of breaking news, exclusive insights, and must-see stories!

24കാരി ആത്മഹത്യ ക്യാമറയില്‍ പകര്‍ത്തി

hang-rope
മുംബൈ: ഇരുപത്തിനാലുകാരിയായ യുവതി തന്റെ ആത്മഹത്യാ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയിലാക്കി. അന്ധേരിയില്‍ താമസമാക്കിയ നിധി സിങ്(25) ആണ് ചൊവ്വാഴ്ച പത്തുമണിയോടെ ആത്മഹത്യ ചെയ്തത്. ഒരു സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സാംദശി(25) ജോലി സ്ഥലത്തേയ്ക്ക് പോയതിന് ശേഷമായിരുന്നു സംഭവം.

മൊബൈലില്‍ തന്റെ മരണം റെക്കോര്‍ഡ് ചെയ്തതിന് പുറമേ ഒരു ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ തന്റെ വീട്ടുകാരോടും ഭര്‍ത്താവിന്റെ വീട്ടുകാരോടും ഒന്നിച്ച് കഴിയണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും കുറിപ്പില്‍ പറയുന്നു. എംബിഎക്കാരിയായ നിധി കഴിഞ്ഞ ഫെബ്രുവരിയിലാണ് സാംദശിനെ വിവാഹം ചെയ്തത്.

എന്നാല്‍ ഭര്‍ത്താവും നിധിയും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. തന്റെ പ്രണയവിവാഹത്തെ കുറിച്ചോര്‍ത്ത് നിധിയ്ക്ക് വിഷമമുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ദമ്പദികള്‍ ഇവിടെ വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു.

നിധിയുടെ പിതാവ് രാവിലെ ഫോണ്‍ ചെയ്‌തെങ്കിലും സംസാരിയ്ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സാംദശിയുടെ ഒരു ബന്ധുവിനെ നിധിയുടെ പിതാവ് ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിധിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+