ഓടുന്ന ഓട്ടോക്കുള്ളില്‍ യുവതി ബലാത്സംഗത്തിനിരയായി

ചെമ്പൂരിലെ രാഷ്ട്രീയ കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് കമ്പനി പരിസരത്ത് നിന്നാണ് യുവതിയെ മൂന്നംഗസംഘം ഓട്ടോയ്ക്കുള്ളില്‍ വലിച്ചുകയറ്റിയത്. രണ്ട് മണിക്കൂറിന് ശേഷം ഇവിടെ നിന്ന് നാല് കിലോമീറ്റര്‍ അകലെ യുവതിയെ ഇറക്കിവിടുകയായിരുന്നു.
പീഡനത്തെ തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. വൈദ്യപരിശോധന ഫലങ്ങള്‍ കാത്തിരിയ്ക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിയെ ഓട്ടോയിലെത്തിയ സംഘം കിഡ്‌നാപ് ചെയ്തത്.












Click it and Unblock the Notifications