കാമുകനെ കിട്ടാന്‍ യുവതിയുടെ നഗ്ന പ്രാര്‍ഥന

25കാരിയായ യുവതി തന്റെ വീടിനടുത്തുള്ള രാമചന്ദ്രന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇയാള്‍ യുവതിയെ കല്യാണം കഴിയ്ക്കാന്‍ പറ്റില്ലെന്ന് അറിയിച്ചു. വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി തന്റെ കല്യാണം ഉറപ്പിച്ചുവെന്നും അതിനാല്‍ യുവതിയെ കല്യാണം കഴിയ്ക്കാനാവില്ലെന്നുമായിരുന്നു രാമചന്ദ്രന്റെ നിലപാട്.
തുടര്‍ന്ന് രാമചന്ദ്രനെ സ്വന്തമാക്കാന്‍ യുവതി മന്ത്രവാദിയുടെ സഹായം തേടി. കാമുകനെ വീണ്ടെടുക്കണമെങ്കില്‍ നഗ്നയായി അമ്പലത്തിലെത്തി പ്രാര്‍ഥിയ്്ക്കണമെന്ന് മന്ത്രവാദി യുവതിയെ ഉപദേശിച്ചു. ഇതനുസരിച്ച് യുവതി വീട്ടുകാരോട് താന്‍ എസ്റ്റിഡി കോള്‍ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി.
തുടര്‍ന്ന് രാത്രി 11 മണിയോടെ റോഡില്‍ നിന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയ യുവതി അമ്പലത്തിലേയ്ക്ക് നടന്നു. ഇതറിഞ്ഞ പോലീസ് ഇന്‍സ്പക്ടര്‍ യുവതിയെ അറസ്റ്റ് ചെയ്ത് നീക്കാന്‍ വനിതാ പോലീസിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഇവര്‍ യുവതിയെ ബലം പ്രയോഗിച്ച് വസ്ത്രം ധരിപ്പിച്ച ശേഷം സ്റ്റേഷനിലെത്തിച്ചു. പിന്നീട് യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു












Click it and Unblock the Notifications