കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ്: കരിപ്പൂരില്‍ നിന്നു ആദ്യവിമാനം പറന്നു

Google Oneindia Malayalam News

Flight
മലപ്പുറം: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് തുടക്കമായി. കരിപ്പൂരില്‍ നിന്നും 300 തീര്‍ത്ഥാടകരുമായി സൗദി എയര്‍ലൈന്‍സ് വിമാനം വ്യാഴാഴ്ച രാവിലെ പറന്നുയര്‍ന്നു. കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ അഹമ്മദാണ് യാത്ര ഫഌഗ് ഓഫ് ചെയ്തത്.

കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കുന്നത്. 300 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം ഒക്ടോബര്‍ 15 വരെ 27 സര്‍വിസുകള്‍ നടത്തും.

സെപ്തംബര്‍ 25 മുതലാണ് കരിപ്പൂരില്‍ ഹജ്ജ് ക്യാംപ് പ്രവര്‍ത്തനം തുടങ്ങിയത്. നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുകയും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത ആറായിരത്തോളം പേരെയാണ് ഒന്നാം ഘട്ടത്തില്‍ പരിഗണിക്കുന്നത്.

English summary
This season''s Haj Pilgrimage Started.A Saudi Airlines flight carrying 300 pilgrims from Kerala was flagged-off by E Ahamed, Union minister of state for external affairs from Karippur International airport today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X