ഇരിട്ടി: വീടിന്റെ കുളിമുറിയില്‍ കയറിയ രാജവെമ്പാലയെ പിടികൂടി. ഈന്തുംകരിയിലെ വഴിയേപറമ്പില്‍ തോമസിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. പിടിയിലായ രാജവെമ്പാലയ്ക്ക് രണ്ടര മീറ്റര്‍ നീളവും അഞ്ചുകിലൊ തൂക്കവും വരും.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. ഇരിട്ടി ഫോറസ്റ്റര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പാമ്പിനെ പിടികൂടി. പാമ്പിനെ ആറളം വന്യജീവി സങ്കേതത്തില്‍ വിട്ടുവെന്ന് വനപാലകര്‍ അറിയിച്ചു.