കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു സഭയെയും എനിയ്ക്ക് പേടിയില്ല: കൃഷ്ണയ്യര്‍

  • By Lakshmi
Google Oneindia Malayalam News

Krishna Iyer
കൊച്ചി: വനിതാകോഡ് ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശുപാര്‍ശകള്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പേടിച്ചോടുന്ന കമ്മിഷനല്ല തന്റേതെന്നും കൃഷ്ണയ്യര്‍ വ്യക്തമാക്കി.

വനിതാകോഡ് ബില്ലിലെ, രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കണം എന്ന ശുപാര്‍ശ വിവാദമായിരിക്കുകയാണ്. വിവിധ സമുദായ സംഘടനകളും സഭകളും ഇതിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒരു സഭയേയും ഭയക്കുന്ന ആളല്ല താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി വി ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായി 10 അംഗ സമിതിയാണ് വനിതാകോഡ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നിരവധി നിയമങ്ങള്‍ ബില്ലില്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും ലഭ്യമാക്കരുതെന്ന ശുപാര്‍ശയാണ് വിവാദമായത്.

നാം രണ്ട് നമുക്ക് രണ്ട് നയം പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 10,000 രൂപ പിഴയോ മൂന്ന് മാസം തടവോ ശിക്ഷ നല്‍കണമെന്നാണ് ബില്ലില്‍ പറയുന്നത്.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കല്യാണ സമയത്ത് സൗജന്യമായി ലഭ്യമാക്കണം, കോടതിക്ക് പുറത്തുവച്ച് വിവാഹമോചനങ്ങള്‍ സാധ്യമാക്കാന്‍ മാര്യേജ് ഓഫീസറെ നിയമിക്കണം, കുട്ടികളുടെ ക്ഷേമത്തിനായി സംസ്ഥാന കമ്മീഷന്‍, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന് അഭയകേന്ദ്രം എന്നിവയ്ക്കും ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്.

ആശുപത്രികള്‍ സൗജന്യമായി ഗര്‍ഭഛിദ്രം അനുവദിക്കണം, എല്ലാ ആശുപത്രികളിലും ഗര്‍ഭഛിദ്രത്തിനുള്ള സൗകര്യം ഒരുക്കണം എന്നീ ശുപാര്‍ശകളും വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.

അതേസമയം രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്നും ശുപാര്‍ശയെ കേന്ദ്രം പിന്തുണയ്ക്കില്ലെന്നും ഇത് നടപ്പാക്കാനാകില്ലെന്നും കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു.

English summary
V.R. Krishna Iyer, head of the Commission on the Rights and Welfare of Women and Children, has said that the commission will not call back any of its recommendations in the face of opposition,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X