അക്രമത്തിന് പിന്നില്‍ ഗണേഷും പിള്ളയും: വിഎസ്

ബാലകൃഷ്ണപിള്ള ജയിലില്ല, സ്വകാര്യ ആശുപത്രിയിലാണ് കഴിയുന്നതെന്നും ആശുപത്രിയില്‍ ഗൂഢാലോചന നടത്താന്‍ സൗകര്യമുണ്ടെന്നും വി.എസ് ചൂണ്ടിക്കാട്ടി. നിക്ഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ ഗണേഷ് രാജിവെയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അദ്ധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് സ്ഥലം എം.എല്‍.എ ഐഷാപോറ്റിയും ആവശ്യപ്പെട്ടു.
ഗണേഷ്‌കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ സംഭവദിവസം സ്‌കൂളിലെത്തിയതിന് തെളിവുണ്ടെന്നും ഐഷാ പോറ്റി നിയമസഭയില്‍ വിഷയമുന്നയിച്ച് പറഞ്ഞു.
അതിനിടെ അധ്യാപകനായ കൃഷ്ണകുമാറിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.












Click it and Unblock the Notifications