അധ്യാപകന്റെ നിലയില്‍ നേരിയ പുരോഗതി

ബുധനാഴ്ച മുഴുവന്‍ ആബോധാവസ്ഥയിലായിരുന്ന അദ്ദേഹം ബോധം വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടില്ല. ശക്തിയേറിയ മരുന്നുകള്‍ നല്‍കുന്നതിനാല്‍ മയങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് അദ്ദേഹം.
ആരോഗ്യനില ഇനിയും മെച്ചപ്പെടുകയാണെങ്കില്‍ വൈകീട്ടോടെ അദ്ദേഹത്തില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എന്നാല്‍ പൂര്‍ണമായൊരു മൊഴിയെടുക്കല്‍ ഉടന്‍ സാധ്യമല്ലെന്നാണ് കരുതപ്പെടുന്നത്.
മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇവിടുത്തെ സോഷ്യല്‍ സയന്‍സ് അധ്യാപകനാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആര്‍.കൃഷ്ണകുമാര്‍.
അതിനിടെ കൊട്ടാരക്കരയ്ക്ക് സമീപം പിടവൂര്‍ പട്ടാഴി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തി. അധ്യാപകനെ മര്‍ദ്ദിച്ചശേഷം വഴിയിലുപേക്ഷിക്കാന്‍ ഉപയോഗിച്ച കാറാണ് ഇതെന്ന് സംശയമുണ്ട്. കുന്നിക്കോട് പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാറില്‍ കൊണ്ടുവന്നാണ് അധ്യാപകനെ വഴിയില്‍ ഉപേക്ഷിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.












Click it and Unblock the Notifications