Get Updates
Get notified of breaking news, exclusive insights, and must-see stories!

കളിപ്പാട്ട ബോംബ് പൊട്ടിത്തെറിച്ച് 2 മരണം

ഇസ്ലാമാബാദ്: പാകിസ്താനില്‍ കളിപ്പാട്ടത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ബോംബ് പൊട്ടി ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ സന്‍ഘാര്‍ ജില്ലയിലെ ഒരു വീട്ടിലായിരുന്നു സ്‌ഫോടനം നടന്നത്. വീടിനുസമീപത്തുനിന്നും ലഭിച്ച സ്‌ഫോടകവസ്തു കളപ്പാട്ടമെന്ന് കരുതി കുട്ടി എടുത്തുകൊണ്ട് വരികയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പാകിസ്താനിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ മേഖലയാണിത്. ഇവിടെ ബോംബ് എങ്ങനെ എത്തിപ്പെട്ടുവെന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+