വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ പൊതുപരിപാടിയ്ക്കിടെ ക്രിസ്തു വിരുദ്ധനെന്ന് വിളിച്ചയാള്‍ കുടുങ്ങി. തിങ്കളാഴ്ച ലോസ് ഏഞ്ചല്‍സില്‍ ഒരു പരിപാടിയ്ക്കിടെ ആണ് സംഭവം. സ്റ്റേജിന്റെ മുന്‍നിരയില്‍ ഒബാമയ്ക്കഭിമുഖമായി ഇരുന്നയാളാണ് പ്രതി.
ചടങ്ങില്‍ ഒബാമ സംസാരിയ്ക്കാന്‍ എഴുന്നേറ്റപ്പോള്‍ ഇയാള്‍ ഒച്ചയെടുക്കുകയായിരുന്നു. ക്രിസ്തു മാത്രമാണ് എന്നെന്നും നിലനില്‍ക്കുന്ന ദൈവം. ലോകത്തിന്റെ സ്ഥാപകനാണ് ക്രിസ്തു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ക്രിസ്തുവിരുദ്ധനാണ്-എന്നിങ്ങനെ പോയി ഇയാളുടെ വിമര്‍ശനം.
ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ സംഭവത്തെ താനൊരു തമാശയായി മാത്രമേ കാണുന്നുള്ളൂവെന്ന് ഒബാമ പറഞ്ഞു
US President Barack Obama, on a major fund-raising trip to Los Angles, was interrupted by a heckler who declared him as the "anti-Christ". The incident happened at the House of Blues in Hollywood on Monday as Obama was giving a speech.