ഇന്തോനേഷ്യാ വിമാനം തകര്‍ന്നു?
ജക്കാര്‍ത്ത: പതിനെട്ട് പേരുമായി യാത്രതിരിച്ച ചെറുവിമാനം പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ കാണാതായതായി റിപ്പോര്‍ട്ട്. വടക്കന്‍ സുമാത്രയിലെ ബഹ്‌റൂക്ക് വരെ വിമാനത്തെ കുറിച്ച് വിവരമുണ്ടായിരുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു. കാസ സി-212 വിഭാഗത്തില്‍ പെട്ട വിമാനം വടക്കന്‍ സുമാത്രയില്‍ നിന്നും ആച്ചെ പ്രവിശ്യയിലേക്കുള്ള യാത്രയിലായിരുന്നു.
വളരെ തിരക്കേറിയ വ്യോമഗതാഗത പാതയാണ് ഇന്തോനേഷ്യയിലേത്. എന്നാല്‍ അതിനെ ഫലപ്രദമായി നിയന്ത്രിക്കുന്ന വ്യോമഗതാഗതസംവിധാനം ഇല്ലാത്തതുകൊണ്ട് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാവാറുണ്ട്. കഴിഞ്ഞ മെയില്‍ യാത്രാവിമാനം തകര്‍ന്ന് 27 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications