കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിര്‍ളയും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിനിരയായി

  • By Lakshmi
Google Oneindia Malayalam News

Birla
ബാംഗ്ലൂര്‍: വ്യാപാരപ്രമുഖന്‍ സാക്ഷാല്‍ കുമര്‍ മംഗലം ബിര്‍ളയും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിനിരയായി. ബിര്‍ളയുടെ ക്രെഡിറ്റ് കാര്‍ഡ് ക്ലോണ്‍ ചെയ്ത ഒരു വിരുതന്‍ മൂന്ന് ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്.

ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനായ കുമാര്‍ മംഗലം മുംബൈയില്‍ ആയിരിക്കുമ്പോഴാണ് ക്ലോണ്‍ ചെയ്ത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള തട്ടിപ്പ് നടന്നത്. ഇലക്‌ട്രോണിക് സാധനങ്ങളും ആഭരണങ്ങളും ഉള്‍പ്പെടെ 2.86 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ ആറില്‍ പറയുന്നു. ബാംഗ്ലൂരിലെ വിവിധ കടകളില്‍ നിന്നായിട്ടാണ് സാധനങ്ങള്‍ വാങ്ങിയിരിക്കുന്നത്.

മുമ്പത്തെ മാസത്തെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് കയ്യില്‍ കിട്ടിയപ്പോഴാണ് ബിര്‍ള തട്ടിപ്പ് കഥ അറിഞ്ഞത്. 33 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആണ് കുമാരമംഗലം ബിര്‍ള. ഈ തിരക്കുകള്‍ കൊണ്ടുതന്നെ തന്റെ ക്രെഡിറ്റ്കാര്‍ഡിന്റെ ഡ്യൂപ്പുമായി ഒരുവന്‍ ബാംഗ്ലൂര്‍ നഗരത്തില്‍ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നകാര്യം ബിര്‍ള അറിഞ്ഞില്ല.

വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കിയെടുക്കുകയും അത് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നത് ഇന്ത്യയില്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒറിജിനല്‍ ക്രെഡിറ്റ് കാര്‍ഡ് കരസ്ഥമാക്കുകയും പേജറിനെപ്പോലെയുള്ള ഒരു ഇലക്‌ട്രോണിക്ക് ഉപകരണം ഉപയോഗിച്ച് അത് സ്‌കാന്‍ ചെയ്യുകയുമാണ് ഈ തട്ടിപ്പിന്റെ ആദ്യപടി. തുടര്‍ന്ന്, സ്‌കാന്‍ ചെയ്ത വിവരങ്ങള്‍ ഒരു വ്യാജ കാര്‍ഡിലേക്ക് പകര്‍ത്തി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ ഒരാളുടെ ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു കാര്‍ഡിലേക്ക് പകര്‍ത്തി ഉപയോഗിക്കുന്നതിനെയാണ് ക്ലോണിംഗ് എന്ന് പറയുന്നത്.

English summary
Billionaire industrialist Kumar Mangalam Birla has reportedly become the latest victim of credit card fraud. Mr Birla's credit card was cloned and used for a number of costly transactions in Bangalore,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X