പെണ്‍കുട്ടിയുടെ മാലപൊട്ടിച്ചവരെ നടന്‍ കുടുക്കി

വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. മല്ലേശ്വരത്ത് തന്റെ വീടിന് മുന്നില്‍ ഒരു സുഹൃത്തുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതിനിടയിലാണ് ജഗ്ഗേഷ് ഒരു പെണ്‍കുട്ടിയുടെ മാല ബൈക്കിലെത്തിയ രണ്ടു പേര്‍ പൊട്ടിച്ചു കൊണ്ടു പോകുന്നത് കണ്ടത്. ഉടന്‍ തന്നെ അതുവഴി ബൈക്കില്‍ വന്ന ഒരാളോട് സംഭവം വിവരിയക്കുകയും അയാളുടെ ബൈക്കില്‍ ജഗ്ഗേഷ് മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടിയ്ക്കുകയും ചെയ്തു.
എന്നാല്‍ സംഭവം കണ്ടു നിന്നവര്‍ ഇത് ഷൂട്ടിങ്ങ് ആണെന്നാണ് കരുതിയത്. ഏതു ചിത്രത്തിന്റെ ഷൂട്ടിങ് ആണെന്ന് ചോദിച്ചവരും കുറവല്ല. തനിയ്ക്ക് ചുറ്റും കൂടിയവരോട് ഇത് ഷൂട്ടിങ്ങ് അല്ലെന്ന് ജഗ്ഗേഷ് ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. പിടിയിലായവര്‍ കോളേജ് വിദ്യാര്‍ഥികളാണ്.












Click it and Unblock the Notifications