കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ വിമര്‍ശിച്ച് ഹസാരെയുടെ ബ്ലോഗ്

  • By Nisha Bose
Google Oneindia Malayalam News

Anna Hazare
ദില്ലി: തന്റെ നിരാഹാര സമരം അവസാനിപ്പിച്ച് ഒരു മാസം പിന്നിടവേ അണ്ണാ ഹസാരെ ബ്ലോഗ് തുടങ്ങി. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ബ്ലോഗ് ഉദ്ഘാടനം ചെയ്തത്.

തന്റെ സമരത്തെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഭരണത്തിലിരിക്കുന്ന ചില പ്രമുഖര്‍ ശ്രമിച്ചുവെന്നാണ് ഹസാരെയുടെ ആരോപണം. താന്‍ സമരം അവസാനിപ്പിച്ചതിന് ചില മന്ത്രിമാര്‍ക്ക് അവര്‍ ക്രെഡിറ്റ് നല്‍കുന്നു. എന്നാല്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങിയല്ല താന്‍ നിരാഹാര സമരം അവസാനിപ്പിച്ചതെന്ന്് ഹസാരെ ബ്ലോഗില്‍ പറയുന്നു.

തന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടതു കൊണ്ടാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ തന്റെ നിരാഹാരസമരം വരാന്‍ പോകുന്ന ഒട്ടേറെ സമരങ്ങളുടെ ഒരു തുടക്കം മാത്രമാണെന്ന് ഹസാരെ മുന്നറിയിപ്പ് നല്‍കി. തന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച മ്യാന്‍മറിലെ സ്വാതന്ത്യസമര പോരാളി ആങ് സാന്‍ സൂക്കിയ്ക്ക് നന്ദി അറിയിക്കാനും ഹസാരെ മറന്നില്ല.

English summary
Just a month after ending his Ramlila fast, activist Anna Hazare launched his blog by attacking the government for spreading "false propaganda'' by taking credit for ending the crisis. The Gandhian said that an impression was being created that some ministers had succeeded in getting him to give up his 12-day hunger strike which was wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X