കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ കയറ്റുമതിയ്ക്ക് അനുമതി

  • By Nisha Bose
Google Oneindia Malayalam News

Endosulfan
ദില്ലി: ഉപാധികളോടെ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്ന് സുപ്രീംകോടതി. കര്‍ശന നിയന്ത്രണങ്ങളോടെ പരിസരമലിനീകരണമില്ലാതെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കയറ്റുമതി ചെയ്യാം എന്നാണ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്. കയറ്റുമതി നിരീക്ഷിയ്ക്കാനായി സര്‍ക്കാര്‍ ത്രിതല സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

രാജ്യത്ത് ഇപ്പോള്‍ ഉള്ള 1090 ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഏതു രാജ്യത്തേയ്ക്കും കയറ്റുമതി ആവാം. എന്‍ഡോസള്‍ഫാന്‍ നശിപ്പിയ്ക്കാന്‍ വന്‍തുക ചെലവാകുമെന്നും ഇതിന് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്നും പ്രശ്‌നത്തെ കുറിച്ച് പഠിയ്ക്കാന്‍ കോടതി നിയോഗിച്ച സംയുക്ത സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം രാജ്യത്തെ എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തിനുള്ള നിരോധനം തുടരുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ജസ്റ്റിസ് എസ് എച്ച് കപാഡിയ അടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

English summary
The Supreme Court on Friday allowed the export of more than one million tons of controversial insecticide Endosulfan, subject to strict monitoring and supervision by the Customs and Environment Ministry officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X