അധ്യാപകന്‍ തന്നെ കണ്ടിരുന്നുവെന്ന് ജോത്സ്യന്‍
കൊട്ടാരക്കര: വാളകം ആര്‍വിഎച്ച്എസ് അദ്ധ്യാപകന്‍ കൃഷ്ണകുമാറിനെ താന്‍ കണ്ടിരുന്നുവെന്ന് ജ്യോത്സ്യന്‍ ശ്രീകുമാര്‍. അധ്യാപകന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും ദോഷപരിഹാരത്തിനായാണ് തന്നെ കാണാന്‍ വന്നതെന്നും ജ്യോത്സ്യന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. പഴനിയില്‍ പോയി ദര്‍ശനം നടത്താന്‍ താന്‍ കൃഷ്ണകുമാറിനോട് ആവശ്യപ്പെട്ടുവെന്നും ജോത്സ്യന്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ആക്രമണത്തിന് ഇരയാകുന്നതിന് മുമ്പ് കൃഷ്ണകുമാര്‍ അവസാനമായി ഈ ജ്യോത്സ്യനെ കണ്ടിരുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ ഫോണിലെ നമ്പരുകളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണ് ജ്യോത്സ്യനില്‍ എത്തിയതെന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും സൂചന നല്‍കാന്‍ കഴിയുക കൃഷ്ണകുമാറിന് മാത്രമാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ബോധം തെളിഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications