അധ്യാപകനെതിരെ ആക്രമണം; ജ്യോത്സ്യന്‍ കസ്റ്റഡിയില്‍

ഇയാളെ കസ്റ്റഡിയിലെടുത്തതും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതും ഒഴിച്ചാല്‍ സംഭവത്തില്‍ ഇതേവരെ മറ്റു പുരോഗതികളൊന്നും ഉണ്ടായിട്ടില്ല. കേസില്‍ പൊലീസ് സംഘം തുമ്പിലാതെ ഉഴലുകയാണ്.
ചൊവ്വാഴ്ച രാത്രി ആക്രമണത്തിന് ഇരയാകുന്നതിന് മുമ്പ് കൃഷ്ണകുമാര്‍ അവസാനമായി ഈ ജ്യോത്സനെ കണ്ടിരുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ ഫോണിലെ നമ്പരുകളുമായി ബന്ധപ്പെട്ട്ു നടത്തിയ അന്വേഷണമാണ് ജ്യോത്സ്യനില്‍ എത്തിയതെന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും സൂചന നല്‍കാന്‍ കഴിയുക കൃഷ്ണകുമാറിന് മാത്രമാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ബോധം തെളിഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications