കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണ്‍കുമാറിന്റെ ഹര്‍ജി തള്ളി

  • By Nisha Bose
Google Oneindia Malayalam News

ArunKumar
കൊച്ചി: വിജിലന്‍സ് അന്വേഷണത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു അരുണ്‍കുമാറിന്റെ വാദം. എന്നാല്‍ ഈ ആരോപണം കോടതി തള്ളിക്കളഞ്ഞു. അരുണിനെതിരായ ആരോപണങ്ങളെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.

അരുണിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതു റദ്ദാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് അരുണ്‍ കോടതിയെ സമീപിച്ചത്.

English summary
The Kerala High Court Friday said that Vigilance investigation can be held against son of CPM leader V.S. Achuthanandan, V.S. Anilkumar. The court rejected a petition filed by Arunkumar against the probe. He had challenged the new government's decision to carry out a Vigilance probe, cancelling the Lok Ayukta investigation, ordered by the LDF government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X