കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിയുടെ ചിത്രം: പോലീസ് പ്രതിക്കൂട്ടില്‍

  • By Nisha Bose
Google Oneindia Malayalam News

Mobile-ban
ഷൊര്‍ണൂര്‍: തീവണ്ടിയാത്രയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ സഹയാത്രികര്‍ പിടികൂടി ഏല്‍പ്പിച്ചിട്ടും ആര്‍ പിഎഫ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപം.

യുവാവിനെതിരെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വച്ചു തന്നെ പെണ്‍കുട്ടി ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി എഴുതി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്ന നിലപാടിലാണ് ആര്‍പിഎഫ് അധികൃതര്‍.

സ്വകാര്യ കോളേജില്‍ എംബിഎയ്ക്ക് പഠിയ്ക്കുന്ന പെണ്‍കുട്ടി മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്യവേ ആണ് സംഭവം. തീവണ്ടിയില്‍ ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്തിയപ്പോള്‍ യുടെ എതിര്‍ഭാഗത്തിരുന്ന യുവാവ് പെണ്‍കുട്ടിയുടെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയായിരുന്നു. അപ്പോള്‍ പെണ്‍കുട്ടിയുടെ സഹപാഠികളിലൊരാള്‍ യുവാവിന്റെ കയ്യില്‍ നിന്ന് മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചു വാങ്ങി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതെക്കുറിച്ച് ആര്‍പിഎഫിനെ അറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്‍ മൊബൈലിലെ ചിത്രം മായ്ച്ചു കളഞ്ഞ് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. ഇതൊരു നിസ്സാര സംഭവമാണെന്ന രീതിയിലാണ് ഉദ്യോഗസ്ഥന്‍ പെരുമാറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

English summary
Youth who captured girl's picture during train journey escaped. Passengers accused RPF treated it as a silly incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X