അനുമതിയില്ലാതെ താമസം; സച്ചിന് 4.75ലക്ഷം പിഴ?

എന്നാല്‍ സച്ചിന് ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ അധികൃതരെ അറിയിച്ചിട്ടുമുണ്ട്.
ഇതിനെത്തുടര്‍ന്ന് സച്ചിനെ പിഴയില്‍ നിന്നും ഒഴിവാക്കുന്നകാര്യം പരിശോധിക്കാമെന്ന് ബിഎംസി കമ്മീഷണര്‍ സുബോദ് കുമാര്‍ അറിയിച്ചിട്ടുണ്ടെന്ന് മുംബൈ സബര്‍ബന്‍ ജില്ലയിലെ ചുമതലയുള്ള സംസ്ഥാന മന്ത്രി മുഹമ്മദ് ആരിഫ് നസിം ഖാന്‍ പറഞ്ഞു.
കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത കെട്ടിടത്തില്‍ സച്ചിന്‍ ഗൃഹപ്രവേശം നടത്തിയതു തെറ്റായിപ്പോയെന്നു ബിഎംസി അധികൃതര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും ലഭിക്കാനുണ്ടത്രേ.
ഇതൊന്നും ശരിയാകാതെ സച്ചിനെപ്പോലെയൊരാള്‍ താമസം മാറ്റിയത് ശരിയായില്ലെന്നാണ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സച്ചിന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications