യൂട്യൂബ് പ്രേത വീഡിയോ വമ്പന്‍ ഹിറ്റ്

നഗരത്തിലെ ഒരു പ്രശസ്ത മൊബൈല്‍ ഷോപ്പിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിയ്ക്കുന്നത്. ഷോപ്പിനുള്ളില്‍ വാതിലിനുള്ളിലൂടെ ഒരു സ്ത്രീ കടന്നു പോകുന്നദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാവുക. ഇരുട്ടില്‍ നിന്നും വരുന്ന സ്ത്രീ സെക്യൂരി ക്യാമറയിലേക്ക് തറപ്പിച്ച് നോക്കിയശേഷം തിരിഞ്ഞുപോകുന്നതും ഇതില്‍ കാണാം.
കഴിഞ്ഞ നൂറ്റാണ്ടില്‍ വിക്ടോറിയന്‍ ഓര്‍ഫനേജ് നിലനിന്നിടത്താണ് മൊബൈല്‍ ഷോപ്പ് സ്ഥിതി ചെയ്യുന്നതെന്നും ആത്മാവ് ഓര്‍ഫനേജില്‍ മരിച്ച ആരുടെയെങ്കിലാകാന്‍ സാധ്യതയുണ്ടെന്നും വീഡിയോ അപ് ലോഡ് ചെയ്തയാള്‍ അവകാശപ്പെടുന്നു. വീഡിയോ വിദഗ്ധര്‍ പരിശോധിച്ചിട്ടുണ്ടെന്നും യാതൊരു കൃത്രിമത്വവും ഇതില്‍ കണ്ടെത്തനായില്ലെന്നും വീഡിയോ അപ് ലോഡ് ചെയ്തയാള്‍ അവകാശപ്പെടുന്നു.
എന്നാലിത് വെറും തട്ടിപ്പ് വീഡീയോ ആണെന്ന് പറയുന്നവരും കുറവല്ല. സാധാരണക്കാര്‍ സ്‌പെല്‍ ഇഫക്ടുകള്‍ ചേര്‍ത്തുള്ള വീഡിയോകള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയതിന്റെ തെളിവാണിതെന്ന് വീഡിയോ കണ്ടവര്‍ പറയുന്നു.












Click it and Unblock the Notifications