2ജി അഴിമതി: കനിമൊഴിയുടെ ജാമ്യാപേക്ഷ മാറ്റി

ഹര്‍ജിയില്‍ ശനിയാഴ്ചയായിരുന്നു കേള്‍ക്കേണ്ടിയിരുന്നത്. സിബിഐയുടെയും കനിമൊഴിയുടെയും അപേക്ഷ പരിഗണിച്ചാണ് വാദം നീട്ടിയത്.
സുപ്രീംകോടതി വിധി പ്രകാരം കുറ്റം ചുമത്തുന്നതിനു മുന്‍പു ജാമ്യം അനുവദിക്കാന്‍ പാടില്ല. ഈ മാസം 15നു കുറ്റം ചുമത്തണമെന്നു ജഡ്ജി ഒ.പി.സെയ്‌നി സിബിഐയോട് ഉത്തരവിട്ടു.
കനിമൊഴിക്കും കലൈഞ്ജര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ശരത് കുമാറിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചശേഷം ഇരുവരുടെയും ജാമ്യാപേക്ഷ 17 ന് പരിഗണിക്കുമെന്ന് ജഡ്ജി വ്യക്തമാക്കി. എന്നാല്‍ കേസിലെ മറ്റ് അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.












Click it and Unblock the Notifications