എംഎല്‍എ തല്ലിയെന്ന് എസ്‌ഐയുടെ പരാതി
തിരുവനന്തപുരം: കല്യാശേരി എംഎല്‍എ ടി.വി രാജേഷ് തന്നെ മര്‍ദ്ദിച്ചതായി എസ്.ഐയുടെ പരാതി. സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം എസ്‌ഐ തോമസാണ് വെഞ്ഞാറമൂട് സിഐക്ക് പരാതി നല്‍കിയത്.
അതേസമയം നിയമസഭാംഗമാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും ഹൈവേ പൊലീസ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ടിവി രാജേഷും ആരോപിച്ചു. ഇതുകാണിച്ച്
സ്പീക്കര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് ടിവി രാജേഷ് വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് 3ന് വെഞ്ഞാറമൂട്ടിലാണ് സംഭവം. കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് സുഹൃത്തും ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാകമ്മിറ്റി അംഗവുമായ എസ്.എസ്. ബിനു ഓടിച്ച കാറില്‍ വരുമ്പോള്‍ എംസി റോഡില്‍ ഹൈവേ പൊലീസ് തടയുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.
തിരിച്ചറിയല്‍ രേഖ കാണിച്ചിട്ടും പൊലീസ് കാര്‍ നമ്പര്‍ എഴുതിയെടുക്കുകയും തന്റെയും സുഹൃത്തിന്റെയും ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഇത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്ന് ടിവി രാജേഷ് എംഎല്‍എ പറഞ്ഞു.
എന്നാല്‍ കാര്‍ഡ് കാണിച്ചെങ്കിലും എം.എല്‍.എ ആണെന്ന് മനസിലായില്ലെന്നും അതുകൊണ്ടാണ് കാര്‍നമ്പര്‍ കുറിച്ചെടുത്തതുമെന്നാണ് എസ്.ഐ തോമസിന്റെ വിശദീകരണം. ഇതില്‍ ക്ഷുഭിതനായ എം.എല്‍.എ തന്നെ കോളറില്‍ പിടിച്ചു തള്ളുകയായിരുന്നു. വനിതാ പൊലീസ് അടക്കമുള്ളവരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായും എസ്.ഐയുടെ പരാതിയിലുണ്ട്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് എസ്.ഐ തോമസിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications