തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തന്റെ കുടുംബത്തോടുള്ള പക തീര്‍ക്കുകയാണെന്ന് ഗണേഷ് കുമാര്‍. തനിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കേസ് അന്വേഷിയ്ക്കുന്ന ഡിവൈഎസ്പിയുമായി തനിയ്‌ക്കോ കുടുംബത്തിനോ ഒരു ബന്ധവുമില്ലെന്നും ഗണേഷ് കുമാര്‍ അറിയിച്ചു. താന്‍ അച്ഛനേയോ അച്ഛന്‍ തന്നേയോ ഫോണില്‍ വിളിച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
അതേസമയം വാളകത്ത് അധ്യാപകനെ മര്‍ദ്ദിച്ച ദിവസം ആര്‍ ബാലകൃഷ്ണപിള്ള വിളിച്ച ഫോണ്‍കോളുകളെക്കുറിച്ചുളള അന്വേഷണം സൈബര്‍ സെല്ലിനെ ഏല്‍പിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.