Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷിനേക്കാള്‍ നല്ല നടന്‍ പിള്ള: വെളളാപ്പള്ളി

Vellappally Natesan
തിരുവനന്തപുരം: ഗണേഷ് കുമാറിനേക്കാള്‍ നല്ല നടന്‍ ബാലകൃഷ്ണ പിള്ളയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം നിലനിര്‍ത്താനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എല്ലാം സഹിയ്ക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയ്ക്ക് എന്‍എസ്എസിനെ ഭയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാളകം സ്‌കൂള്‍ അധ്യാപകനെ ആക്രമിച്ചതില്‍ ഗണേഷ് കുമാറിനും ബാലകൃഷ്ണ പിള്ളയ്ക്കും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവന.

സംഭവത്തിനു പിന്നില്‍ ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറുമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം പിളളയുടെ ഫോണില്‍ നിന്ന് 40 കോളുകള്‍ പോയതായി വിവരം ലഭിച്ച സാഹചര്യത്തില്‍ പിള്ളയുടെ ഫോണ്‍ പിടിച്ചെടുക്കണമെന്നും അന്വേഷണം സൈബര്‍സെല്ലിനെ ഏല്‍പ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അധ്യാപകനെ ആക്രമിച്ച സംഭവവുമായി തനിയ്‌ക്കോ അച്ഛനോ ബന്ധമില്ലെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. വിഎസ് തന്റെ കുടുംബത്തോടുള്ള പക തീര്‍ക്കുകയാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+